മേഘാലയിൽ ഇന്റലിജൻസ് ബ്യൂറോ ഓഫിസറെ ഭീകരർ കൊലപ്പെടുത്തി
മേഘാലയയിലെ സൗത്ത് ഗാരേവാ ഹില്‍സില്‍ യുവ ഇന്റലിജൻസ് ബ്യൂറോ ഓഫിസറെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. പുതുതായി നിയമിതനായ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ വികാസ് കുമാര്‍ ആണ് കൊല്ലപ്പെട്ടത്.
വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവ ഓഫിസറെ വ്യാഴാഴ്ചയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച രാവിലെ പാണ്ഡ റിവര്‍വ് വനത്തില്‍ നിന്നാണ് വികാസിനെ തട്ടിക്കൊണ്ടുപോയത്. ഇയാൾക്കൊപ്പം മറ്റൊരാളെയും ഭീകരർ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇന്നലെയാണ് കൊല്ലപ്പെട്ട നിലയിൽ യുവ ഓഫിസറുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ തട്ടിക്കൊണ്ടു പോയ മറ്റൊരാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.
മേഘാലയിൽ പുതുതായി രൂപം കൊണ്ട ഭീകര വിഭാഗമായ അസാക് ആണ് ഇതിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. എഎന്‍വിസിയില്‍ നിന്ന് വേര്‍പെട്ടുപോയി രൂപീകരിച്ച പുതിയ സംഘടനയാണ് അസാക്.