മക്കളുടെ മുന്നില്‍വെച്ച് മാനഭംഗപ്പെടുത്തിയ ശേഷം യുവതിയെ വെടിവെച്ച് കൊന്നു
മേഘാലയിൽ യുവതിയെ ഭർത്താവിന്റെയും മക്കളുടെയും മുന്നില്‍വെച്ച് ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം യുവതിയുടെ തലയില്‍ വെടിവെച്ച് കൊലപ്പെടുത്തി. ആറു തവണയാണ് വെടിയുതിര്‍ത്തത്. തീവ്രവാദികളെന്നു കരുതുന്നവരാണ് ചൊവ്വാഴ്ച വൈകിട്ട് ഈ ക്രൂരത നടത്തിയത്.
യുവതിയുടെ വീട്ടിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറിയ തീവ്രവാദി സംഘം ഭർത്താവിനെയും അഞ്ചു മക്കളെയും മുറിക്കുള്ളിൽ പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് യുവതിയെ തോക്കിൻമുനയിൽ നിറുത്തി ബലാത്സംഗം ചെയ്തു. അതിനുശേഷം അവശയായ യുവതിയുടെ തലയിലേക്ക് തുരുതുരാ നിറയൊഴിക്കുകയായിരുന്നു. ആറു തവണ വെടിയുതിർത്തതായി പൊലീസ് പറഞ്ഞു.
അക്രമികൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. ഗാരോ നാഷണൽ ലിബറേഷൻ ഫ്രണ്ട് തീവ്രവാദികളാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.