ഇന്ത്യയുടെ അഭിമാന ചൊവ്വ ദൌത്യമായ മംഗള്‍യാന്‍ വീണ്ടും ചിത്രമയച്ചു. എന്നാല്‍ ഐഎസ്‌ആര്‍ഒ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം കണ്ട് ഫേസ്ബുക്കികള്‍ ഞെട്ടിപ്പോയി. മറ്റൊന്നുമല്ല, ചൊവ്വയില്‍ അതാ മറ്റൊരു ഇന്ത്യ! ഇന്ത്യയുടെ മാപ്പിന്റെ മാതൃകയില്‍ ചൊവ്വയില്‍ കണ്ട പ്രദേശമാണ് ഫേസ്ബുക്കികളെ ഇരുത്തി ചിന്തിപ്പിച്ചത്. വിഭജനത്തിനു മുമ്പുള്ള ഇന്ത്യയുടെ മാപ്പിന്റെ ആകൃതിയിലാണ് ചിത്രത്തില്‍ കാണുന്നത്.
സത്യത്തില്‍ മംഗള്‍യാന്‍ അയച്ചത് ചൊവ്വയുടെ ഉത്തരധ്രുവത്തില്‍ രൂപപ്പെട്ട പൊടിക്കാറ്റിന്റെ ദൃശ്യങ്ങളാണ്. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് 74,500 കിലോമീറ്റര്‍ അകലെ നിന്നാണ് ദൃശ്യം പകര്‍ത്തിയത്. മാര്‍സ് ഓര്‍ബിറ്റര്‍ മിഷനിലെ കളര്‍ ക്യാമറയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ഈ ദൃശ്യങ്ങള്‍ കണ്ട ഏതോ ഒരു വിരുതനാണ് ചൊവ്വയില്‍ ഇന്ത്യയുണ്ട് എന്ന് പറഞ്ഞത്. സംഗതി സത്യമാണെന്ന് കണ്ടവരെല്ലാം സമ്മതിക്കുകയും ചെയ്തു. ഇതിനുമുമ്പും ഇത്തരം രൂപങ്ങള്‍ ചൊവ്വയില്‍ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ ട്രാഫിക് സിഗനലിനൊട് സാമ്യമുള്ള രൂപത്തിന്റെ ചിത്രം അമേരിക്കന്‍ ദൌത്യമായ ക്യൂരിയോസിറ്റി പുറത്തുവിട്ടിരുന്നു.
ചൊവ്വയിലെ ലോഹങ്ങളുടെ സാന്നിദ്ധ്യം, ജലം. അന്തരീക്ഷം എന്നിവയെപ്പറ്റിയൊക്കെയാണ് മാര്‍സ് ഓര്‍ബിറ്റ് മിഷന്‍ ലക്ഷ്യമിടുന്നത്. 450 കോടി രൂപയാണ് മംഗള്‍യാന്‍ ദൗത്യത്തിന് വേണ്ടി രാജ്യം ചെലവഴിച്ചത്. ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വ ദൗത്യം വിജയിപ്പിയ്ക്കുന്ന രാജ്യമെന്ന ചരിത്ര നേട്ടവും ഇന്ത്യയ്ക്ക് ലഭിച്ചു. വരും ദിവസങ്ങളില്‍ മംഗള്‍യാനില്‍ നിന്ന് കൂടുതല്‍ ചിത്രങ്ങള്‍ ലഭിയ്ക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.