ഇന്ത്യ ചൊവ്വയ്ക്കരികിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം
രാജ്യത്തിന്റെ പ്രഥമ ചൊവ്വാ പര്യവേക്ഷണ വാഹനമായ മംഗള്യാന്‍ അഥവാ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ ചൊവ്വായിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ബഹിരാകാശത്ത് 300 ദിവസം പിന്നിട്ട പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്താന്‍ ഇനി വെറും 22 ദിവസങ്ങള്‍ കൂടി മാത്രം മതി.
കഴിഞ്ഞ നവംബര്‍ അഞ്ചിന് ഐഎസ്ആര്‍ഒ വിക്ഷേപിച്ച മംഗള്‍യാന്‍ നിലവില്‍ 63 കോടിയോളം കിലോമീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞു. പേടകം സപ്തംബര്‍ 24-ന് രാവിലെ ചൊവ്വയുടെ അടുത്തെത്തും. അപ്പോള്‍ ചൊവ്വയെ ചുറ്റാനായി തിരിച്ചുവിടുന്നതിനു മംഗള്‍യാനിലെ ദ്രവയിന്ധന എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കും.
പത്തുമാസങ്ങള്‍ക്കുശേഷമാണ് ഈ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് എന്നതിനാല്‍ ഈ സന്ദര്‍ഭം വളരെ നിര്‍ണ്ണായകമാണ്. എന്നാല്‍ മംഗള്‍യാനിലെ എല്ലാ യന്ത്രോപകരണങ്ങളും നല്ല നിലയിലാണുള്ളതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.