മമതയെ തൊട്ടാല്‍ ബംഗാള്‍ മുഴുവന്‍ കത്തുമെന്ന് തൃണമൂല്‍ എംപി

ബുധന്‍, 31 ഡിസം‌ബര്‍ 2014 (15:27 IST)
ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അറസ്റ്റു ചെയ്താല്‍ ബംഗാള്‍ മുഴുവന്‍ കത്തുമെന്ന് തൃണമൂല്‍ എംപി ഇന്ദ്രാസ് അലി. മമതയെ അറസ്റ്റ് ചെയ്യാനുള്ള ധൈര്യം മോഡിയുടെ ബിജെപി സര്‍ക്കാരിന് ഇല്ലെന്നും അവര്‍ പറഞ്ഞു. ഇന്നലെ നടന്ന ഒരു റാലിയിലാണ് അവര്‍ പുതിയ വിവാദത്തിന് തിരി കൊളുത്തിയത്.

ശാരദ ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് മമത ബാനര്‍ജിയെ അറസ്റ്റു ചെയ്താല്‍ ബംഗാള്‍ മുഴുവന്‍ കത്തും. ഈ സാഹചര്യത്തില്‍ മമതയെ അറസ്റ്റ് ചെയ്യാനുള്ള ധൈര്യം മോഡിക്കും ബിജെപി സര്‍ക്കാരിനും ഇല്ലെന്നും ഇന്ദ്രാസ് അലി പറഞ്ഞു. എംപിയുടെ പരാമര്‍ശം വിവാദമായതോടെ കോണ്‍ഗ്രസ് നേതാക്കള്‍ വിഷയം തണുപ്പിക്കാനുള്ള ശ്രമങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. വിഷയത്തില്‍ അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ടു പോകുമെന്ന് പിസി ചാക്കോ പറഞ്ഞു.

ശാരദ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ ഗതാഗത മന്ത്രി മദന്‍മിത്രയെ സിബിഐ അറസ്റ്റു ചെയ്തിരുന്നു. കൂടാതെ മറ്റൊരു തൃണമൂല്‍ എംപിയെയും സിബിഐ ചോദ്യം ചെയ്യാന്‍ വിളിച്ചതായി വാര്‍ത്ത പരന്നതിനെ തുടര്‍ന്നാണ് വിവാദ പരാമര്‍ശവുമായി ഇന്ദ്രാസ് അലി രംഗത്ത് എത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക