മകന്റെ രണ്ടാം ചരമവാര്‍ഷികത്തിന് രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കേ മഹാശ്വേതാദേവിയും യാത്രയായി

വ്യാഴം, 28 ജൂലൈ 2016 (17:41 IST)
പ്രശസ്ത ബംഗാളി എഴുത്തുകാരി മഹാശ്വേതാദേവി വിട വാങ്ങി. തൊണ്ണൂറാമത്തെ വയസ്സില്‍ മഹാശ്വേതാദേവി ഇഹലോകത്തോട് വിട പറയുമ്പോള്‍ ബാക്കിയാകുന്നത് അവര്‍ എഴുതിയ പുസ്തകങ്ങളും സമൂഹത്തിനു വേണ്ടി അവര്‍ ചെയ്ത നന്മകളുമാണ്. മഹാശ്വേതാ ദേവിയുടെ ഒരേയൊരു മകന്‍ നബരുണ്‍ ഭട്ടാചാര്യ രണ്ടാം ചരമവാര്‍ഷികത്തിന് രണ്ടു ദിവസം മാത്രം നില്‍ക്കേയാണ് മഹാശ്വേതാദേവി യാത്രയായത്.
 
2014 ജൂലൈ 31നായിരുന്നു 66 ആമത്തെ വയസ്സില്‍ നബരുണ്‍ ഭട്ടാചാര്യ നിര്യാതനായത്. മഹാശ്വേതാദേവിയുടെയും നടന്‍ ആയിരുന്ന ബിജോണ്‍ ഭട്ടാചാര്യയുടെയും മകനായി 1948 ജൂണ്‍ 23ന് ആയിരുന്നു നബരുണ്‍ ജനിച്ചത്. എഴുത്തുകാരനായിരുന്ന നബരുണ്‍ എഡിറ്ററും തിയറ്റര്‍ ആക്‌ടിവിസ്റ്റും ആയിരുന്നു.
 
അദ്ദേഹത്തിന്റെ നോവലായ ‘ഹെര്‍ബെര്‍ട്ട്’ സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി. കൊല്‍ക്കത്ത സര്‍വ്വകലാശാലയില്‍ നിന്ന് വിദ്യാഭ്യാസം നേടിയ അദ്ദേഹം ജിയോളജിയും ഇംഗ്ലീഷും പഠിച്ചു.

വെബ്ദുനിയ വായിക്കുക