പരസ്യ പ്രചാരണത്തിന്റെ ദിനങ്ങള്‍ കഴിഞ്ഞു. കാടിളക്കിയുള്ള പ്രചാരണ കോലാഹലങ്ങള്‍ക്ക് ശേഷം നാളെ മറാത്തക്കാര്‍ അവരുടെ അഞ്ചുവര്‍ഷത്തെ ഭാഗദേയം നിര്‍ണ്ണയിക്കും. ഏറെ പ്രവചനാതീതമായ മഹാരാഷ്ട്ര രാഷ്ട്ര്രിയത്തില്‍ തെരഞ്ഞെടുപ്പില്‍ മറാത്ത മനസ് ആരെ തുണയ്ക്കും ആരെ തഴയും എന്ന് പല അഭിപ്രായങ്ങളാണ് ഉള്ളത്.
തൂക്കു സഭ വരും എന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും പറയുമ്പോഴും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. പരമ്പരാഗത രാഷ്ട്രീയ സഖ്യങ്ങള്‍ തകര്‍ന്നതോടെ പഞ്ചകോണ മത്സരം രൂപപ്പെട്ട മഹാരാഷ്ട്രയുടെ ജനവിധി എന്താകുമെന്ന് രാജ്യം കാതോര്‍ക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് ഇപോള്‍ മഹാരാഷ്ട്രയിലെ കക്ഷികളേ സംബന്ധിച്ച് അഭിമാന്‍ പോരാട്ടമാണ്. ഇതില്‍ വിജയിക്കുക എന്നത് തങ്ങളുടെ നിലനില്‍പ്പിന്റെ പ്രശ്നം കൂടിയാണെന്നത് ഇവരുടെ വാശി കൂട്ടുന്നു. ഓരോ പാര്‍ട്ടിക്കും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ കൃത്യമായ വോട്ട് ബാങ്കുണ്ട്. ഈ വോട്ട് ബാങ്കുകള്‍ നാള ഭാവി നിശ്ചയിക്കും.
ബുധനാഴ്ച സംസ്ഥാനത്തെ 288 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുമ്പോള്‍ പതിവില്ലാതെ
പ്രധാനമന്ത്രി നരേന്ദ്ര മോഡിയിലാണ് ബിജെപി അടിമുടി ഊന്നല്‍നല്‍കിയത്. ആദ്യമായാണ് ഒരു പ്രധാനമന്ത്രി മഹാരാഷ്ട്രയില്‍ ഇത്രമാത്രം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കുന്നത്. വികസന അജണ്ടയും കോണ്‍ഗ്രസ്-എന്‍സിപി ഭരണകാലത്തെ അഴിമതിയുമായാണ് ബിജെപി രംഗത്തിറങ്ങിയതെങ്കിലും മറാത്തികളെ അനുനയിപ്പിക്കുന്ന തന്ത്രങ്ങളാണ് പ്രയോഗിച്ചത്.