മാഗി ന്യൂഡില്‍സ് കത്തിക്കാന്‍ അംബുജ സിമെന്റ്‌സിന് നല്‍കിയത് 20 കോടി

ചൊവ്വ, 7 ജൂലൈ 2015 (17:03 IST)
മാഗി ന്യൂഡില്‍സ് നശിപ്പിക്കാന്‍ നെസ്ലേ അംബുജ സിമന്റ്‌സിന് നല്‍കിയത് 20 കോടി രൂപ. സിമന്റ് പ്ലാനറില്‍ വച്ച് മാഗി ന്യൂഡില്‍സ് നശിപ്പിക്കാന്‍ നെസ്ലേ ഇന്ത്യ അംബുജ സിമന്റ്‌സുമായി കരാറിലേര്‍പ്പെട്ടിരുന്നു. അംബുജ സിമന്റ്‌സിന്റെ മഹാരാഷ്ട്രയിലെ ചന്ദ്രാപ്പൂര്‍ പ്ലാന്റിലായിരിക്കും മാഗി സാമ്പിളുകള്‍ നശിപ്പിക്കുക. മാഗിയുടെ പാക്കറ്റുകള്‍ കത്തിച്ചു കളയാനാണ് അംബുജയുടെ പദ്ധതി. കഴിഞ്ഞ ജൂണ്‍ 5 ന് നിരോധനം വന്നതിന് ശേഷം നെസ്ലേ തന്നെ വിപണികളില്‍ നിന്നും മാഗി ന്യൂഡില്‍സ് ശേഖരിച്ചിരുന്നു. കെട്ടിക്കിടക്കുന്ന മാഗി ന്യൂഡില്‍സ് എത്രയും വേഗത്തില്‍ നശിപ്പിച്ച് കളയാനാണ് മാഗി അംബുജ സിമന്റ്‌സിനെ സമീപിച്ചത്.

350 കോടി രൂപ ഒരു മാസം മാഗിയില്‍ നിന്ന് മാത്രം വരുമാനം ഉണ്ടായിരുന്ന നെസ്ലേ ഇന്ത്യക്ക് ഈ മാസം ലഭിച്ചത് വെറും 30 കോടി രൂപ മാത്രമാണ്. എന്നാല്‍ വരുമാനം കുറഞ്ഞ നഷ്ടത്തിന് പുറമെ കോടിക്കണക്കിന് മാഗി പാക്കറ്റുകള്‍ നശിപ്പിച്ച് കളായാന്‍ നെസ്ലേ അധികം പണം കണ്ടെത്തുകയും വേണമെന്ന അവസ്ഥയാണുള്ളത്. നെസ്ലേയുടെ ബ്രാന്‍ഡ് മൂല്യത്തില്‍ മാഗി നിരോധനത്തോടെ നഷ്ടമായത് 1300 കോടിയാണ്. വില്‍പ്പനയിലുണ്ടായ നഷ്ടം ഒരു മാസത്തിനുള്ളില്‍ 320 കോടി രൂപയും. 1500 ജീവനക്കാര്‍ക്ക് മാഗി നിരോധനത്തോടെ തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക