മാഗി നിരോധനം; നെസ്ലേ കടുത്ത നഷ്ടത്തില്‍

വ്യാഴം, 30 ജൂലൈ 2015 (12:34 IST)
മാഗി ന്യൂഡില്‍സ് രാജ്യത്ത് നിരോധിച്ചതിനുശേഷം പുറത്തുവന്ന നെസ് ലെയുടെ പ്രവര്‍ത്തന ഫലത്തില്‍ ഇതാദ്യമായി നഷ്ടം രേഖപ്പെടുത്തി. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 64.4 കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയത്.

1,934 കോടി രൂപയുടെ അറ്റവില്പനയാണ് നടന്നത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 2,419 കോടി രൂപയുടെ വില്പനയാണ് നടന്നത്. നഷ്ടകണക്കുകള്‍ പുറത്തുവിട്ടതിനെതുടര്‍ന്ന് കമ്പനിയുടെ ഓഹരി വില ബുധനാഴ്ച 2.24 ശതമാനം ഇടിഞ്ഞാണ് ക്ലോസ്‌ചെയ്തത്. അതേസമയം, വ്യാഴാഴ്ച ഓഹരി വില നേട്ടത്തിലാണ്.

17 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കമ്പനി നഷ്ടത്തിലാകുന്നത്. മെയ് മാസം അവസാനത്തോടുകൂടിയാണ് മാഗിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ പുറത്തുന്നത്

വെബ്ദുനിയ വായിക്കുക