മാഗി നിരോധനം പിന്‍വലിച്ചതിനെതിരെ ഭക്ഷ്യ സുരക്ഷാ അതോറിറ്റി സുപ്രീംകോടതിയില്‍

ചൊവ്വ, 17 നവം‌ബര്‍ 2015 (16:28 IST)
മാഗി ന്യൂഡില്‍സിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതിനെതിരെ ഭക്ഷ്യ സുരക്ഷാ അതോറിറ്റി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി.

മുംബൈ ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി ലഭിച്ചതിനെതുടര്‍ന്നാണ് മാഗി വീണ്ടും വിപണിയിലെത്തിയത്.

ഈ വിധിക്കെതിരെയാണ് അതോറിറ്റി സുപ്രീം കോടതിയിലേക്ക് പോയിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കി നല്‍കിയ സാമ്പിളുകളാണ് നെസ് ലെ പരിശോധനയ്ക്ക് അയച്ചതെന്നാണ് അതോറിറ്റിയുടെ ആരോപണം.

സര്‍ക്കാര്‍ അംഗീകാരം ലഭിച്ച മൂന്ന് ലാബുകളില്‍ പരിശോധന നടത്തി ഭക്ഷ്യയോഗമാണെന്ന് തെളിയിച്ചാല്‍ വീണ്ടും വിപണിയിലിറക്കാമെന്നായിരുന്നു മുംബ ഹൈക്കോടതി മാഗിക്ക് നല്‍കിയ നിര്‍ദേശം.  ഇതിനായി മാഗി ക്രിതൃമം കാണിച്ചതായാണ് അതോറിറ്റി ആരോപിക്കുന്നത്.

കഴിഞ്ഞാഴ്ചയാണ് അഞ്ച്മാസത്തിലേറെ നീണ്ടുനിന്ന നിരോധനത്തിനൊടുവില്‍ മാഗി നൂഡില്‍സ് വിപണിയിലെത്തിയത്. ഇകൊമേഴ്‌സ് വഴിയുള്ള വില്പനയ്ക്ക് സ്‌നാപ്ഡീലുമായി കൂട്ടുകെട്ടും ഉണ്ടാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക