ശുചിമുറിയിൽ രക്തം കണ്ടെത്തിയതിനെത്തുടർന്ന് ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളുടെ വസ്ത്രം അഴിപ്പിച്ച് ആർത്തവമുണ്ടോയെന്ന് പരിശോധിച്ച വാർഡനെതിരെ പരാതി. ഉത്തർപ്രദേശിലെ മുസഫർനഗറിലെ കസ്തൂർബ ഗാന്ധി ഗേൾസ് റസിഡന്‍ഷ്യൽ സ്കൂളിലാണ് ഈ സംഭവം അരങ്ങേറിയത്. 70ൽ പരം കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലെ വനിതാ വാർഡനാണ് കുട്ടികളോടു ഇത്തരത്തില്‍ വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടത്. പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ തങ്ങളെ മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയാതായും കുട്ടികള്‍ പറഞ്ഞു.