റെയില്‍വേ നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ പാചകവാതക വിലയിലും ഇരുട്ടടി വരുന്നു. പാചകവാതക വില കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. എല്‍പിജി വിലയില്‍ പ്രതിമാസം 10 രൂപയുടെ വര്‍ധന വരുത്തും. അടുത്തമാസം അവതരിപ്പിക്കുന്ന പൊതുബജറ്റില്‍ പ്രഖ്യാപനം ഉണ്ടാവും.