രളത്തില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജഞാ പൂര്‍ത്തിയായി. വടക്കുനിന്ന് തെക്കോട്ടുള്ള മണ്ഡലങ്ങളുടെ ക്രമത്തിലാണ് സത്യപ്രതിജ്ഞ നടന്നത്.
കണ്ണൂരില്‍ നിന്നുള്ള എംപി പികെ ശ്രീമതി, ചാലക്കുടി എംപി ഇന്നസെന്റ്, കോഴിക്കോട് എംപി എം കെ രാഘവന്‍, ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധി കെ സി വേണുഗോപാല്‍, ആറ്റിങ്ങല്‍ എംപി എ.സമ്പത്ത് എന്നിവര്‍ മലയാളത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍ പ്രതിജ്ഞയെടുത്ത് വ്യത്യസ്തനായി.
ശ്രീമതി ദൃഢപ്രതിജ്ഞ ചെയ്തപ്പോള്‍ ഇടത് സഹയാത്രികനാണെങ്കിലും ഇന്നസെന്റ് ദൈവനാമത്തിലാണ് പ്രതിജ്ഞയെടുത്തത്. ഇടുക്കിയില്‍ നിന്നുള്ള ഇടത് അംഗം ജോയിസ് ജോര്‍ജും ദൈവനാമത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്.