കൂടുതൽ ഇളവുകളോടെ ജൂൺ പകുതിവരെ ലോ‌ക്‌ഡൗൺ നീട്ടിയേക്കും എന്ന് സൂചന

വ്യാഴം, 28 മെയ് 2020 (09:06 IST)
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിയ്ക്കുന്ന പശ്ചാത്തലത്തലത്തിൽ കൂടുതൽ ഇളവുകൾ അനുവധിച്ച് ലോക്‌ഡൗൺ അഞ്ചാം ഘട്ടത്തിലേയ്ക്ക് നീട്ടിയേക്കും എന്ന് സൂചന. രോഗ വ്യാപനം കൂടിതലുള്ള രാജ്യത്തെ 11 നഗരങ്ങളിലും കണ്ടെയ്ൻമെന്റ് സോണുകളിലും കർശന നിയന്ത്രണങ്ങൾ നിലനിർത്തി മറ്റു പ്രദേശങ്ങളിൽ കൂടുതൽ ഇളകൾ പ്രഖ്യാപിയ്ക്കാനാണ് സർക്കാർ ആലോചിയ്ക്കുന്നത് എന്നാണ് വിവരം. നാലാംഘട്ട ലോക്‌ഡൗൺ ഈ മാസം 31ന് അവസാനിയ്ക്കും. ജൂൺ 15 വരെ അഞ്ചാം ഘട്ട ലോക്‌ഡൗൺ പ്രഖ്യാപിച്ചേക്കും എന്നാണ് വിവരം. 
 
ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത, പുണെ, താനെ, ജയ്‍പുർ, സൂറത്ത്, ഇന്ദോർ. എന്നീ നഗരങ്ങളിൽ രോഗവ്യാപനം വലരെ കൂടുതലാണ്. ഇവിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി മറ്റു പ്രദേശങ്ങൾ ജനജീവിതം കൂടുതൽ സാധരണഗതിയിലാക്കുന്നതിനായിരിയ്ക്കും സർക്കാർ ശ്രമിയ്ക്കുക. എന്നാൽ ലോക്ക്ഡൗൻ നീട്ടും എന്നത് അഭ്യൂഹങ്ങൾ മാത്രമാണ് എന്നതാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം.. 31ന് ശേഷവും ലോക്ഡൗൺ നീട്ടേണ്ടിവരുമെന്ന് മഹരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താകറെ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍