കാലിത്തീറ്റ കുംഭകോണ കേസ്; ലാലുവിനെതിരായ മൂന്നാമത്തെ കേസിൽ ഇന്ന് വിധി, പ്രത്യേക സിബിഐ വിധി പറയും

ബുധന്‍, 24 ജനുവരി 2018 (07:55 IST)
കാലിത്തീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിൽ സിബിഐ ഇന്ന് വിധി പറയും. ബിഹാർ മുൻ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് പ്രതിയായ കേസിൽ റാഞ്ചിയിലെ പ്രത്യേക സിബിഐ ആണ് വിധി പറയുക. 
 
കേസിൽ വിചാരണ നേരത്തെ പൂർത്തിയായിരുന്നു. കാലിത്തീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട ആദ്യ രണ്ടു കേസുകളില്‍ ലാലു കുറ്റക്കാരനെന്നു വ്യക്തമാവുകയും കോടതി ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. രണ്ടാമത്തെ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ലാലുവിന്റെ ജാമ്യാപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
 
1992-94 കാലയളവിൽ വ്യാജരേഖകൾ നൽകി ചയിബസ ട്രഷറിയിൽ നിന്നു 37.63 കോടി രൂപ പിൻവലിച്ചുവെന്നതാണ് ലാലുവിനെതിരായ മൂന്നാമത്തെ കേസ്. 900 കോടിയോളം രൂപയുടെ തട്ടിപ്പുനടന്ന കാലിത്തീറ്റ കുംഭകോണത്തിലെ ആറു കേസുകളിലാണു ലാലു പ്രതിയായിട്ടുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍