അതേസമയം അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ നാളെമുതല്‍ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമായിരിക്കും സര്‍വീസ്. എന്നാല്‍ കണ്ടയ്ന്‍മെന്റ് സോണുകളിലും ഹോട്ട്‌സ്‌പോട്ടുകളിലും സര്‍വീസ് ഉണ്ടായിരിക്കുകയില്ല. രാവിലെ അഞ്ചുമുതല്‍ രാത്രി ഒന്‍പതുമണിവരെയായിരിക്കും സര്‍വീസ് ഉണ്ടാകുക.