കശ്മീരില്‍ ഭീകരകേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തു, പിടിച്ചെടുത്തതില്‍ ചൈനീസ് ആയുധങ്ങളും

തിങ്കള്‍, 4 മെയ് 2015 (13:18 IST)
കാശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള താംഗ്ധറില്‍ ഭീകരരുടെ രണ്ട് ഒളിത്താവളങ്ങള്‍ സൈന്യം തകര്‍ത്തു. കുപ് വാര ജില്ലയില്‍പ്പെട്ട ഗംഗാധരി വനമേഖലയിലാണ് സൈന്യം ഭീകര താവളങ്ങള്‍ തകര്‍ത്തത്. സുരക്ഷാ പരിശോധനയുടെ ഭാഗമായി നടത്തിയ സൈനിക നടപടിക്കിടെയാണ് ഭീകരരുടെ ഒളിത്താവളങ്ങള്‍ സൈന്യം കണ്ടെത്തിയത്.
 
ആറു കൈത്തോക്കുകളും തിരകളുടെ 12 സെറ്റ് ശേഖരവും മൂന്ന്‍ ചൈനീസ് ഗ്രനേഡുകളുമുള്‍പ്പടെയുള്ള ആയുധങ്ങള്‍ സൈന്യം കണ്ടെത്തിയിട്ടുണ്ട്. കശ്മീരില്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കാനായി ശേഖരിച്ചു വച്ച ആയുധങ്ങളാകാം ഇവയെന്നാണ് സൈന്യം കരുതുന്നത്. പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ആരെയും പിടികൂടിയതായി വിവരങ്ങളില്ല.

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക