ജമ്മു കശ്മീരില്‍ വിഘടനവാദി നേതാവിനെ വിട്ടയച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് തൃപ്തികരമല്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണം തേടിയിട്ടുണ്ടെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി അതേസമയം പിഡിപി- ബിജെപി സഖ്യത്തിന്റെ ഭാവിയേപ്പറ്റി സംസാരിച്ചതുമില്ല. ഭാവിയില്‍ രാഷ്ട്രീയ തടവുകാരെ വിട്ടയക്കുമ്പോള്‍ ഇതുസംബന്ധിച്ച് കോടതി പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്നു ഉറപ്പാക്കുമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മുഫ്തി മുഹമ്മദ് സയീദ് രാജ്നാഥ് സിങ്ങിനെ ഫോണില്‍ വിളിച്ച് ഉറപ്പു നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് പിഡിപിയുമായുള്ള സഖ്യത്തേക്കാളും ബിജെപിക്ക് പ്രധാനം രാജ്യത്തിന്റെ സുരക്ഷയാണെന്ന പ്രസ്താവനയുമായി മന്ത്രി രംഗത്തെത്തിയത്. ഇനിമുതല്‍ ബിജെപിയുമായി കൂടിയാലോചിക്കാതെ ഒരു വിഘടനവാദി നേതാവിനെ പോലും ജമ്മു കശ്മീരില്‍ വിട്ടയക്കില്ലെന്നും പിഡിപി സഖ്യകക്ഷിയായ ബിജെപിക്ക് ഉറപ്പു നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആലത്തെ അറസ്റ്റ് ചെയ്യാന്‍ ബിജെപി പിഡിപിക്ക് നിര്‍ദേശം നല്‍കിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.