കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു
ജമ്മു കാശ്മീരിലെ ദോഡ ജില്ലയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യവും പോലീസും ഏറ്റുമുട്ടലുണ്ടായ സ്ഥലം വളഞ്ഞിരിക്കുകയാണ്.
നേരത്തെ ബുധനാഴ്ച വൈകുന്നേരം പൂഞ്ച് മെന്ദാറിലെ കൃഷ്ണഘാട്ടി സെക്ടറിലും ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഏറ്റുമുട്ടലില്‍ ഒരു സൈനികനും തീവ്രവാദിയും കൊല്ലപ്പെട്ടിരുന്നു.