കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍
കശ്മീരില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കശ്മീരിലെ ബുഡ്ഗാമിലാണ് തീവ്രവാദികളും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്.
ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദികള്‍ എന്ന് സംശയിക്കുന്നവരുമായാണ് ഏറ്റുമുട്ടല്‍ . അതിര്‍ത്തി മേഖലയിലെ ഒരു വീട്ടിലാണ് 3 തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നത്.
കൂടുതല്‍ തീവ്രവാദികളുണ്ടോയെന്ന് അറിവായിട്ടില്ല. സ്ഥലത്ത് ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്. നിരവധി സൈനികര്‍ ഈ ഭാഗത്തേക്ക് തിരിച്ചിട്ടുണ്ട്.