ചരിത്രത്തിൽ ഇടം പിടിക്കാൻ കനയ്യ കുമാർ പുസ്തകം എഴുതുന്നു; 'ബീഹാറിൽ നിന്ന് തീഹാറിലേക്ക്'

വ്യാഴം, 28 ഏപ്രില്‍ 2016 (09:49 IST)
ജെ എൻ യു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാർ  തിരക്കിലാണ്. പുസ്തകമെഴുതുന്ന തിരക്കിൽ. 'ഖാറിൽ നിന്നു തീഹാറിലേക്ക്' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ചരിത്രത്തിൽ ഇടം പിടിക്കണമെന്ന ആഗ്രഹമാണ് കനയ്യക്കുള്ളത്. ജഗ്ഗർനോട്ട് പബ്ലിക്കേഷനാണ് പുസ്തകത്തിന്റെ പ്രസാധകർ.
 
ബീഹാറിൽ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള ഒരു കുടുംബത്തിൽ ജനിച്ച് വളർന്ന കനയ്യ ജെ എൻ യുവിൽ എത്തിയതിനെത്തുടർന്ന് തീഹാർ ജയിലിൽ അടയ്ക്കപ്പെട്ടു. ദേശദ്രോഹകുറ്റം ചുമത്തി തടവിൽ കഴിഞ്ഞിരുന്ന അനുഭവങ്ങളാണ് കനയ്യ പുസ്തകത്തിലൂടെ വിവരിക്കുന്നത്.
 
വ്യക്തികളെ കൊല്ലുന്നത് എളുപ്പമാണ്, എന്നാൽ ആശയങ്ങളെ ഇല്ലായ്മ ചെയ്യാൻ ആർക്കും കഴിയില്ല എന്ന ഭഗത് സിങ്ങിന്റെ വാക്കുകൾ കടമെടുത്തിരിക്കുകയാണ് കനയ്യ. സ്വാതന്ത്യത്തിനുവേണ്ടിയുള്ള പോരാട്ടം എവിടെയെത്തുമെന്ന് അറിയില്ലെന്നും എന്നാൽ അതിനായുള്ള ആശയങ്ങൾ ഒരിക്കലും മരിക്കില്ല. ഈ ആശയങ്ങൾ പുസ്തകത്തിന്റെ രൂപത്തിൽ ചരിത്രത്തിൽ ഇടം പിടിക്കണമെന്നാണ് ആഗ്രഹമെന്നും കനയ്യ പറഞ്ഞു.

 

വെബ്ദുനിയ വായിക്കുക