അതേസമയം, അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ജയയെ പരിശോധിക്കാൻ ഡൽഹി എയിംസിൽ നിന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘം ആശുപത്രിയിൽ എത്തി. ജയലളിതയെ ചെന്നൈയിലെത്തി പരിശോധിച്ച ലോകപ്രശസ്ത തീവ്രപരിചരണ വിദഗ്ധൻ ഡോ റിച്ചാർഡ് ബെയ്‍ലിയുമയി ആശുപത്രി അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നിർദേശം അനുസരിച്ചാണ് ഇപ്പോൾ ചികിൽസ നടത്തുന്നതെന്നാണ് വിവരം.