നിര്‍ബന്ധിത ഹിന്ദി പഠനത്തിനെതിരേ ജയലളിത

വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (15:16 IST)
സര്‍വകലാശാലകളില്‍ ഹിന്ദി പഠനം നിര്‍ബന്ധിതമാക്കിയ കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലറിനെതിരേ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത. കേന്ദ്രസര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്നും ജയലളിത കുറ്റപ്പെടുത്തി. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ സമാനമായ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും തമിഴ്‌നാടിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഹിന്ദി പഠനം നിര്‍ബന്ധിതമാക്കാന്‍ വീണ്ടും സജീവ നീക്കം തുടങ്ങി.
 
നീക്കത്തിനെതിരേ എന്‍ഡിഎ ഘടകകക്ഷികളായ പിഎംകെയും എംഡിഎംകെയും രംഗത്ത്‌ വന്നിരുന്നു. ഡിഎംകെയും നിര്‍ബന്ധിത ഹിന്ദി പഠനത്തിനെതിരേ എതിര്‍പ്പ്‌ അറിയിച്ചിട്ടുണ്ട്‌. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഷാ വിഭാഗമാണ്‌ യൂണിവേഴ്‌സിറ്റികള്‍ക്ക്‌ ഈ നിര്‍ദ്ദേശം നല്‍കിയത്‌. ലോ, കൊമേഴ്‌സ് വിഷയങ്ങള്‍ ഹിന്ദിയിലും പഠിപ്പിക്കണമെന്നാണ്‌ നിര്‍ദ്ദേശം.
 
നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന്‌ യൂണിവേഴ്‌സിറ്റികള്‍ സ്വീകരിച്ച നടപടികള്‍ സെപ്‌റ്റംബര്‍ 29ന്‌ മുന്‍പ്‌ അറിയിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. എല്ലാ യൂണിവേഴ്‌സിറ്റികളിലും ഇംഗ്ലീഷ്‌ കൂടാതെ മെയ്‌ന്‍ ആയി ഹിന്ദിയും പഠിപ്പിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക