അമ്മയുടെ നിയന്ത്രണമില്ലാത്ത തമിഴ്‌നാടോ ?; ജയലളിതയ്‌ക്ക് പകരക്കാരന്‍ വരുന്നു - ചര്‍ച്ചകള്‍ സജീവം!
ബുധന്‍, 5 ഒക്‌ടോബര്‍ 2016 (16:57 IST)
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ തുടരുന്ന സാഹചര്യത്തില്‍ ഭരണകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ എഐഎഡിഎംകെ നേതാക്കൾ മുൻ മുഖ്യമന്ത്രി പനീർ ശെൽവവുമായി കൂടിക്കാഴ്ച നടത്തി. അമ്മയുടെ ചികിൽസ നീണ്ടാൽ പകരം മുഖ്യമന്ത്രി വേണമെന്ന് പ്രതിപക്ഷമായ ഡിഎംകെ അടക്കമുള്ളവർ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നിര്‍ണായകമായ കൂടിക്കാഴ്‌ച നടന്നത്.
ജയലളിതയുടെ ചികിൽസ സംബന്ധിച്ചും ആരോഗ്യനില സംബന്ധിച്ചും വ്യക്തമായ വിവരം പുറത്തു വിടണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതുമാണ് പനീർശെൽവവുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് കാരണമായത്.
ഇപ്പോഴത്തെ നിലയിൽ ജയലളിത സാധാരണ ജീവിതത്തിലേക്കും ഓഫീസ് കാര്യങ്ങളിലേക്കും മടങ്ങി വരൻ ഏറെ സമയമെടുക്കും അങ്ങനെ വന്നാല്‍ ഭരണകാര്യങ്ങളില്‍ അനിശ്ചിതത്വമുണ്ടാകും. ഈ കാരണങ്ങള്‍ മനസിലാക്കിയാണ് ചെവ്വാഴ്‌ച
രാത്രി എം.പിമാരടക്കമുള്ള ചില മുതിർന്ന എഐഎഡിഎംകെ നേതാക്കൾ പനീർശെൽവവുമായി കൂടിക്കാഴ്‌ചയും ചര്‍ച്ചയും നടത്തിയത്.
എന്നാല്‍ വിഷയത്തില്‍ വ്യക്തമായ തീരുമാനമെടുക്കാന്‍ ഈ യോഗത്തിനായിട്ടില്ല. ജനസമ്മതിയുള്ള ജയലളിതയെ അധികാരത്തില്‍ നിന്ന് താല്‍ക്കാലികമായി പോലും മാറ്റി നിര്‍ത്താന്‍ എഐഎഡിഎംകെയിലെ ചില നേതാക്കള്‍ക്ക് ഭയമാണ്. ജനങ്ങളില്‍ നിന്ന് എതിര്‍പ്പുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉയരാനും ഇത് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.