ജയലളിതയുടെ മകനാണ് ഞാന്‍; എന്റെ അമ്മയെ കൊന്നത് ശശികല: കൃഷ്ണമൂര്‍ത്തി

ബുധന്‍, 15 മാര്‍ച്ച് 2017 (13:10 IST)
അന്തരിച്ച തമിഴ്‍നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്. ഈറോഡ് സ്വദേശിയായ കൃഷ്ണമൂര്‍ത്തിയാണ് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയത്. ജയലളിതയുടെ മകനാണ് താനെന്നും അമ്മയെ കൊലപ്പെടുത്തിയതാണെന്നും ചൂണ്ടിക്കാട്ടി കൃഷ്ണമൂര്‍ത്തി തമിഴ്‍നാട് ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന് പരാതി നല്‍കിയിട്ടുണ്ട്.
 
ജയലളിതയുടെ ഏക മകനാണ് താന്‍. ജയലളിതയുടെ സുഹൃത്ത് വനിതാമണി തന്നെ എടുത്ത് വളര്‍ത്തുകയായിരുന്നെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു
 
തന്നെ മകനായി അംഗീകരിച്ച് ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്താന്‍ ജയലളിത തീരുമാനിച്ചിരുന്നു. ഇതിനെ ചൊല്ലി ജയലളിതയും ശശികലയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ ശശികല തന്‍റെ അമ്മയെ പിടിച്ചുതള്ളിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് കൃഷ്ണമൂര്‍ത്തി ആരോപിച്ചു.  സെപ്റ്റംബര്‍ 22 ന് ജയലളിതയെ ആരോ പിടിച്ചുതള്ളിയിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് തമിഴ്നാട് മുന്‍ സ്‍പീക്കര്‍ പി.എച്ച് പാണ്ഡ്യന്‍ ആരോപിച്ചിരുന്നതായും കൃഷ്ണമൂര്‍ത്തി ചൂണ്ടികാണിച്ചു. 
 

വെബ്ദുനിയ വായിക്കുക