നവംബറില്‍ നടക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് അധികാരത്തില്‍ എത്തുക എന്ന ലക്ഷ്യത്തോടെ ജാര്‍ഖന്‍ഡില്‍ ബിജെപി കരുക്കള്‍ നിക്കി തുടങ്ങി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 14 സീറ്റില്‍ 12 സീറ്റും ബിജെപിയാണ് ജയിച്ചത്. ഈ വിജയത്തിന്റെ ആത്മ വിശ്വാസത്തിലാണ് ബിജെപി ജാര്‍ഖന്‍ഡ് ഘടകം മുന്നൊട്ട് പോകുന്നത്.
വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡില്‍ ബിജെപി തനിച്ച് മല്‍സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ രഘുബര്‍ ദാസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് സഖ്യമുണ്ടാക്കേണ്ടതിന്റെ ആവശ്യകതയില്ലെന്നും അദ്ദേഹം പറഞ്ഞു.
2009ല്‍ ജനതദള്‍ യുണൈറ്റഡിനൊപ്പമാണ് ബിജെപി മല്‍സരിച്ചത്. അന്ന് 18 സീറ്റുകളാണ് പാര്‍ട്ടിക്ക് നേടാനായത്. എന്നാല്‍ ഇത്തവണ ജനങ്ങളുടെ മനസ് ബിജെപിക്കൊപ്പമാണെന്നാണ് സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തല്‍. അഞ്ച് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 25, ഡിസംബര്‍ 2,9,14, 20 തീയതികളിലായാണ് വോട്ടിംഗ്.