അബു സലീമിന്റെ സഹായി ജാന്‍ ഉസ്മാന്‍ ഖാന്‍ അറസ്റ്റില്
ഞായര്‍, 19 ഏപ്രില്‍ 2015 (16:04 IST)
അധോലോക നേതാവ് അബു സലീമിന്റെ സഹായി ജാന്‍ ഉസ്മാന്‍ ഖാന്‍ അറസ്റ്റില്‍. ജാന്‍ ഉസ്മാന്‍ കൊലപാതകം, കള്ളപ്പണം, പണം തിരിമറി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. വടക്കന്‍ ഡല്‍ഹിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
ഇയാള്‍ മുന്‍പ് ഫിലിം പ്രോഡ്യൂസറായ അനില്‍ തഡാനിയുടെ പക്കല്‍ നിന്ന് ധനം അപഹരിച്ചുവെന്ന കേസില്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.