കശ്മീരിന് പ്രത്യേക പദവി: ഹര്‍ജി സുപ്രീംകോടതി തള്ളി
ഭരണഘടനയിലെ 370മത് വകുപ്പ് പ്രകാരമുള്ള ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന രീതി റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ദീര്‍ഘ കാലത്തേക്ക് കശ്മീരിന് ഇന്ത്യന്‍ ഭരണഘടന പ്രത്യേക പദവി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയാണ് കോടതി തള്ളിയത്.
നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370മത് വകുപ്പിനെതിരെ ചര്‍ച്ച ഉയര്‍ന്നുവന്നിരുന്നു. ഈ നിയമം പിന്‍വലിക്കുന്ന കാര്യം മധ്യസ്ഥരുമായി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കുകയും ചെയ്തു.