പ്രസവരംഗം വീഡിയോയില്‍ പകര്‍ത്തിയവര്‍ പിടിയില്‍

വെള്ളി, 6 ജൂണ്‍ 2014 (13:52 IST)
പ്രസവരംഗം അനധികൃതമായി വീഡിയോയില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത രണ്ടു പേര്‍ പിടിയില്‍  രാജസ്ഥാനിൽ സവായ്മധോപുര്‍ ജില്ലയിലെ കുന്ദേരഗ്രാമ ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. രണ്ട് ആശുപത്രിജീവനക്കാരും ആംബുലന്‍സ് ഡ്രൈവറുമാണ്  രംഗം പകര്‍ത്തിയത്. ഇവരെ പൊലീസ്  അറസ്റ്റ് ചെയ്തു.

പുരുഷ നഴ്‌സ് പ്രേംചന്ദ് മീണ, എന്‍ആര്‍എച്ച്എം ജീവനക്കാരന്‍ പ്രേംചന്ദ് ഗുപ്ത, ആംബുലന്‍സ് ഡ്രൈവര്‍ തരുണ്‍ജയിന്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരെയും സസ്‌പെന്‍ഡ് ചെയ്തതായി ആസ്പത്രിമേധാവി ഡോ രാകേഷ് ശര്‍മ പറഞ്ഞു.

ഇക്കഴിഞ്ഞ ഫെബ്രുവരി ആദ്യം നടന്ന പ്രസവം ഇവര്‍ വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നതായി കഴിഞ്ഞദിവസമാണ് യുവതിയുടെ വീട്ടുകാര്‍ അറിഞ്ഞത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ ആരോഗ്യകേന്ദ്രം പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക