ബിജെപി എംപിക്ക് ഇസ്ലാമിക് സ്റ്റേറ്റ് വധഭീഷണി
ബിജെപി എം പിക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ വധഭീഷണി സന്ദേശം. ബിജെപിയുടെ രാജ്യസഭാ എംപി തരുണ്‍ വിജയ്‌ക്ക് നേരെയാണ് വധഭീഷണി സന്ദേശം ലഭിച്ചത്. വധഭീഷണി മുഴക്കിക്കൊണ്ടുളള സന്ദേശങ്ങള്‍ തരുണിന്റെ യാഹൂ മെയിലിലേക്കാണ് ലഭിച്ചത്.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെയും ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി എസ് ബാസിയെയും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
പ്രോക്‌സി സര്‍വറുകള്‍ ഉപയോഗിച്ചാവാം ഭീകരര്‍ സന്ദേശം അയച്ചതെന്നാണ് സൂചന. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നുളളതെന്ന് കരുതുന്ന ഐപി വിലാസം നല്‍കാന്‍ പോലീസ് യാഹൂവിനോട് ആവശ്യപ്പെട്ടുണ്ട്. ഇതിന് മുന്‍പും തരുണിന് നേരെ തീവ്രവാദികളുടെ ഭീഷണിയുണ്ടായിട്ടുണ്ട്.