ഐഎസിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഗോമാതാവിനെ പൂജിച്ചാല്‍ മതി..!
ശനി, 8 ഓഗസ്റ്റ് 2015 (16:32 IST)
ലോകമാസകലം ഭീതി പടര്‍ത്തുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണങ്ങലില്‍ നിന്ന് രക്ഷ്പ്പെടാനുള്ള ഉപായവുമായി ബിജെപി എംപി യോഗി ആദിത്യ നാഥ്. ഭീകരരില്‍ നിന്ന് രക്ഷ്പ്പെടാന്‍ ഗോമാതാവിനേയും ഗംഗാ മാതാവിനേയും ആരാധിച്ചാല്‍ മതി എന്നാണ് ആദിത്യനാഥ് കണ്ടെത്തിയിരിക്കുന്നത്.
ഇന്ത്യയിലെ ജനങ്ങള്‍ ഗോ മാതാവിനെയും ഗംഗാ നദിയെയും ആരാധിക്കുന്നവരാണ് അതിനാല്‍ ഇന്ത്യന്‍ ജനതയെ ഐ.എസ് ആക്രമിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ ഭിവാനി ജില്ലയില്‍ ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആദിത്യാനന്ദ്. ഹരിയാന വിദ്യാഭ്യാസമന്തി രാം ബിലാം ശര്‍മയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. അദ്ദേഹവും ആദിത്യാനന്ദിന്റെ വാക്കുകളെ പിന്തുണച്ചു.
മുമ്പ് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ അടുത്ത ലക്ഷ്യം ഇന്ത്യയാണെന്നും ഐ.എസിനെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ജനത തയ്യാറെടുക്കണമെന്നും ആദിത്യാനന്ദ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഐ.എസിനെ തടയാന്‍ ഗോ മാതാവിനെയും ഗംഗ നദിയെയും ആരാധിച്ചാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞത്.