ഐഎസ് ബന്ധം: വയനാട് കമ്പളക്കാടു സ്വദേശി കണ്ണൂരിൽ അറസ്റ്റില്‍
ശനി, 13 ഓഗസ്റ്റ് 2016 (11:32 IST)
ഐ എസ് ബന്ധമുണ്ടെന്നു സംശയിക്കുന്ന യുവാവിനെ വയനാട്ടില്‍ നിന്നു അറസ്റ്റ് ചെയ്തു. വയനാട് കമ്പളക്കാടു സ്വദേശി മുഹമ്മദ് ഹനീഫിനെയാണ് പൊലീസ് പിടികൂടിയത്. മുംബൈ പൊലീസ് റജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പിടിയിലായത്.
അതേസമയം ഇയാളുടെ ഐഎസ് ബന്ധം ഇതുവരേയും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും തൽക്കാലത്തേക്ക് കസ്റ്റഡിയിൽ എടുത്തതാണെന്നും പൊലീസ് വിശദമാക്കി. ഇപ്പോള്‍ ഇയാളെ കണ്ണൂർ എആർ ക്യാംപിൽ ചോദ്യം ചെയ്തു വരുകയാണ്.