ഇറോം ശര്‍മ്മിള ജയില്‍ മോചിതയായി

ബുധന്‍, 20 ഓഗസ്റ്റ് 2014 (17:48 IST)
മണിപ്പൂര്‍ സര്‍ക്കാര്‍ വീട്ട് തടങ്കലിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തക  ഇറോം ഷര്‍മിള ജയില്‍ മോചിതയായി. സായുധ സേന പ്രത്യേക അധികാര നിയമം (അഫ്സ്പ)  പിന്‍ വലിക്കും വരെ പൊരാട്ടം തുടരുമെന്നു മോചിതയായ ഇറോം ഷര്‍മിള പറഞ്ഞു.

14 വര്‍ഷമായി നിരാഹാര സമരം നടത്തുന്ന ഇറോം ഷര്‍മിളയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഇഫാല്‍ കോടതി ഇന്നലെ  ഉത്തരവിട്ടിരുന്നു.

2000 നവംബര്‍ രണ്ടിന് അസം റൈഫിള്‍സിലെ സുരക്ഷാഭടന്മാര്‍ നടത്തിയ വെടിവയ്പില്‍ പത്ത് തദ്ദേശവാസികള്‍ മരിച്ചതിനെ തുടര്‍ന്നാണ് ഷര്‍മിള നിരാഹാര സമരം ആരംഭിച്ചത്.

നിരാഹാര സമരമനുഷ്ഠിക്കുന്ന ഷര്‍മിളയ്ക്ക് കുഴലിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. 2012ല്‍ ഷര്‍മിളയുടേത് ആത്മഹത്യാ ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി അവര്‍ക്കെതിരെ കേസെടുത്തിരുന്നു.

വെബ്ദുനിയ വായിക്കുക