ഐപിഎല്‍ കോഴ; ശ്രീശാന്തിന്റെ വിധി മെയ് എട്ടിനറിയാം
ശ്രീശാന്ത് ഉള്‍പ്പെട്ട ഐ.പി.എല്‍ കോഴക്കേസില്‍ വിധി പറയുന്നത് കോടതി മെയ് എട്ടിലേക്ക് മാറ്റി. പട്യാല ഹൗസ് കോടതിയാണ് കേസില്‍ വിധി പറയുക. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ എന്തെങ്കിലും ഇനിയും ഹാജരാക്കാനുണ്ടെങ്കില്‍ രണ്ട് ആഴ്‌ചക്കകം അവ ഹാജരാക്കണമെന്ന് എല്ലാ കക്ഷികളോടും കോടതി നിര്‍ദേശിച്ചു. കേസില്‍ പ്രോസിക്യൂഷന്റെ വാദം പൂര്‍ത്തിയായി.
2013 മേയ് 16നാണ് ക്രിക്കറ്റ് ഇന്ത്യയുടെ ചരിത്രത്തില്‍ നാണക്കേടുണ്ടാക്കിയ ഐ പി എല്‍ കോഴക്കേസ് വെളിയില്‍ വരുന്നത്. കോഴക്കേസില്‍ ഉള്‍പ്പെട്ട ശ്രീശാന്തുള്‍പ്പെടെയുള്ള വരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ശ്രീശാന്തിനെതിരെ തെളിവുകള്‍ ഇല്ലെന്ന് വിചാരണക്കോടതി അഭിപ്രായപ്പെട്ടിരുന്നു. നിലവില്‍ ശ്രീശാന്തിനെ ബിസിസിഐ ക്രിക്കറ്റില്‍ നിന്ന് വിലക്കിയിരിക്കുകയാണ്.