പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് റിപ്പോര്‍ട്ട്; തിരിച്ചടിച്ച് ഇന്ത്യന്‍ സേനയും

ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (09:20 IST)
സംഘര്‍ഷമേഖലയായ കശ്‌മീരില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്ത പാക് സൈനികര്‍ക്കു നേരെ ഇന്ത്യന്‍ സേനയും തിരിച്ചടിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കാണ് നൌഷീരയിലെ കല്‍സ്യാന്‍ മേഖലയില്‍ വെടിവെപ്പ് ഉണ്ടായത്.
 
അതേസമയം, വെടിവെപ്പില്‍ ആര്‍ക്കെങ്കിലും ആളപായം ഉണ്ടായതായോ എന്തെങ്കിലും നാശനഷ്‌ടം ഉണ്ടായതായോ റിപ്പോര്‍ട്ടുകള്‍ ഇല്ല. ഇതിനിടെ, ബാരമുള്ളയിലെ വെടിവെപ്പില്‍ ബി എസ് എഫ് കോണ്‍സ്റ്റബിള്‍ മരിച്ചത് ഭീകരരുടെ വെടിയേറ്റാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

വെബ്ദുനിയ വായിക്കുക