അഭിമാനം ബലികഴിച്ചുകൊണ്ട് പാകിസ്ഥാനുമായി സമാധാനത്തിനില്ല: രാജ്‌നാഥ് സിംഗ്
തിങ്കള്‍, 27 ജൂലൈ 2015 (16:16 IST)
അഭിമാനം ബലികഴിച്ചുകൊണ്ട് പാകിസ്ഥാനുമായി സമാധനത്തിനില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.
പാകിസ്ഥാനുമായി സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അയല്‍ക്കാരുമായി നല്ല ബന്ധം ആഗ്രഹിക്കുമ്പോള്‍ പോലും എന്തുകൊണ്ടാണ് അതിര്‍ത്തി കടന്ന് വീണ്ടും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ആദ്യം ആക്രമിക്കുക ഇന്ത്യയല്ലായിരിക്കാം. പക്ഷെ ഇങ്ങോട്ടുവന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അദ്ദേഹം പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി.
ഗുര്‍ദാസ്പൂരില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തേക്കുറിച്ച് മന്ത്രി നാളെ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും. അതേസമയം വ്രവാദികളും സുരക്ഷാസേനയുമായുള്ള പോരാട്ടം ഗുര്‍ദാസ്പൂരില്‍ ഇപ്പോഴും തുടരുകയാണ്. ഏറ്റുമുട്ടലില്‍ ഡിറ്റക്ടീവ് വിഭാഗം എസ്പി ബല്‍ജീത് സിംഗ് കൊല്ലപ്പെട്ടതായി പഞ്ചാബ് പോലീസ് വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ ബല്‍ജീത് സിംഗിന്റെ തലയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. ഇതുവരെ 7 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.