ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പാക് പദ്ധതി
ശനി, 8 ഓഗസ്റ്റ് 2015 (10:45 IST)
ഇന്ത്യയുടെ തന്ത്രപ്രധാന സൈനിക, പ്രതിരോധ രഹസ്യങ്ങല്‍ ചോര്‍ത്തിയെടുക്കാന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ രഹസ്യാന്വേഷണ വിഭാഗം ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ ഹാക്ക് ചെയ്യാൻ ശ്രമിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
ഓൺലൈൻ പ്രോക്സികളുടെ വളരെ സങ്കീർണമായ ശൃംഖലയുപയോഗിച്ചാണ് പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾ കടന്നുകയറ്റത്തിന് ശ്രമിക്കുന്നത്. ഈ നീക്കം ഇന്ത്യന്‍ ഏജന്‍സികള്‍ ഗൌരവത്തൊടെ വീക്ഷിക്കുകയാണ്. ചോര്‍ത്തല്‍ തടയാന്‍ നടപടികള്‍ എടുക്കുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമല്ലെന്നാണ് വിവരം.ഇതോടെ സുരക്ഷയെ സംബന്ധിക്കുന്നതും വൈകാരികമായതുമായ വിവരങ്ങൾ ഓൺലൈനിലൂടെ വെളിപ്പെടുത്തരുതെന്ന് ആഭ്യന്തരമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരെ പാക്കിസ്ഥാൻ റേഞ്ചേഴ്സ് വെടിവയ്പ് ശക്തമാക്കിയതിനു പിന്നാലെയാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ നടക്കാനിരിക്കുകയാണ്. ഭീകരവാദത്തെ തടയുന്നത് ചർച്ച ചെയ്യുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം ജമ്മുവിലെ ഉധംപൂരിൽനിന്ന് പാക്കിസ്ഥാൻ ലഷ്കറെ തയിബ ഭീകരൻ മുഹമ്മദ് നവീദ് പിടിയിലായിരുന്നു.