അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം

ബുധന്‍, 19 ഓഗസ്റ്റ് 2015 (17:58 IST)
ജമ്മു കാശ്‌മീരില്‍ അതിര്‍ത്തിയില്‍ പതിനൊന്നാം ദിവസവും തുടര്‍ച്ചയായി പാക്‌ പ്രകോപനം. പൂഞ്ച്‌ സെക്‌ടറിലെ സൈനിക പോസ്‌റ്റുകള്‍ക്ക്‌ നേരെയാണ്‌ പാക്‌ സൈന്യം പ്രകോപനംകൂടാതെ വെടിയുതിര്‍ത്തത്‌. ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായ റിപ്പോര്‍ട്ടുകള്‍ ഇനിയും പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ ബുധനാഴ്‌ച രാത്രിയാണ്‌ പാകിസ്‌ഥാന്‍ പ്രകോപനമാരംഭിച്ചത്‌. ബലാക്കോട്ട്‌ സെക്‌ടറിലേക്ക്‌ പാക് സൈന്യം നടത്തിയ ആക്രമണം രാത്രി 10ഓടെ അവസാനിച്ചു. തുടര്‍ന്ന്‌ പുഞ്ച്‌ സെക്‌ടറിലേക്ക്‌ സൈന്യം കനത്ത ആക്രമണം നടത്തുകയായിരുന്നുവെന്നും സൈനിക വക്‌താവ്‌ വ്യക്‌തമാക്കി. ഇന്ത്യന്‍ സൈന്യം ശക്‌തമായി തിരിച്ചടിക്കുന്നുണ്ട്‌.

വെബ്ദുനിയ വായിക്കുക