രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു; പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി
ബുധന്‍, 8 ഒക്‌ടോബര്‍ 2014 (17:00 IST)
യാതൊരു പ്രകോപനവു മില്ലതെ മാസങ്ങളായി ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ആക്രമണം നടത്തിക്കൊണ്ടിരുന്ന പാക്കിസ്ഥാന്‍ സൈന്യത്തിന് ശക്തമായ തിരിച്ചടിക്ക് കേന്ദ്ര നിര്‍ദ്ദേശം വന്നതോടെ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന( ബിഎസ്‌എഫ്) കടുത്ത തിരിച്ചടി തുടങ്ങി. ഇന്ത്യന്‍ ആക്രമണത്തില്‍ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
അതേ സമയം അതേസമയം, പാക് സൈന്യം ഇന്നു നടത്തിയ ആക്രമണത്തില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു. സമ്പയിലെ ജലദി ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ രണ്ട് പേരാണ് മരിച്ചതെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് അതിര്‍ത്തി മേഖലയില്‍ നിന്ന് ജനങ്ങള്‍ വീടുവിട്ടു പോയി. 20,000ല്‍ അധികം പേരാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറിയത്. അതിനിടെ, ചര്‍ച്ചകളിലൂടെ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. ഇന്ത്യയുടെ 60 പോസ്റ്റുകളുടെ നേര്‍ക്കാണ് പാക്കിസ്ഥാന്‍ ഇന്നലെ വെടിയുതിര്‍ത്തത്.
കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന വെടിവയ്പ്പ് അവസാനിപ്പിക്കാന്‍ പാക്ക് സൈന്യം തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നു. അതിര്‍ത്തി കാക്കാന്‍ ഏത് കടുത്ത നടപടിയും സ്വീകരിക്കുമെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് ശക്തമായി തിരിച്ചടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്ലി സേനാതലവന്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ധാരണയുണ്ടായത്. പാക്കിസ്ഥാന്‍ വെടിനിര്‍ത്താതെ ഫ്ലാഗ് മീറ്റിംഗ് അടക്കം സമാധാന ചര്‍ച്ചകള്‍ വേണ്ടെന്നും ബിഎസ്എഫിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പാക് സേനയില്‍ നിന്നുണ്ടാകുന്ന അപ്രതീക്ഷിത ആക്രമണത്തില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ടതോടെ അര്‍ണിയയിലെ ജനങ്ങള്‍ സമീപത്തെ സുരക്ഷിത പ്രദേശങ്ങളിലേക്ക് പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇന്ത്യ തിരിച്ചടി നല്‍കിയതോടെ പാക്കിസ്ഥാനെതിരായ യുദ്ധത്തിലേക്ക് തന്നെ നീങ്ങിയേക്കുമെന്നാണ് സൂചന. ഫ്ളാഗ് മീറ്റിനുള്ള സമ്മതം പാക്കിസ്ഥാന്‍ അറിയിച്ചെങ്കിലും ഇന്ത്യ അതു തള്ളിക്കളയുകയായിരുന്നു. വെടിനിര്‍ത്തല്‍ ലംഘനവും ചര്‍ച്ചയും ഒരുപോലെ കൊണ്ടുപോകേണ്ട എന്നാണ് ഇന്ത്യയുടെ നിലപാട്.
പാക്ക് റേഞ്ചേഴ്സിന്റെ 73 പോസ്റ്റുകള്‍ക്ക് നേരെയാണ് ഇന്ത്യന്‍ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായത്. ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 15 പേര്‍ മരിച്ചുവെന്നും മുപ്പത് പേര്‍ക്ക് പരുക്കേറ്റുവെന്നുമാണ് പാക്ക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.