ഇന്ത്യയും പാക്കിസ്ഥാനും തടവുകാരേ കൈമാറും
ഉഭയ കക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയും പാക്കിസ്ഥാനും തടവുകാരേ വിട്ടയ്ക്കാനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് ഇരുരാജ്യങ്ങളിലേയും ഇരുരാജ്യങ്ങളിലേയും ഹൈക്കമ്മീഷണര്‍മാര്‍ അദ്യോഗികമായി അറിയിപ്പ് നല്‍കി.
ഇതിന്റെ ആദ്യ പടിയായി വെള്ളിയാഴ്ച ഇന്ത്യ 9 പാക് തടവുകാരെ വിട്ടയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാനിലുള്ള ഇന്ത്യന്‍ തടവുകാരെ ഇന്ത്യയ്ക്കു പാക്കിസ്ഥാനും കൈമാറും. ഇന്ത്യ വാഗാ അതിര്‍ത്തി വഴിയായിരിക്കും തടവുകാരെ പാകിസ്ഥാനിലേക്ക് അയക്കുക.
ഇരുരാജ്യങ്ങളും തടവുകാരുടെ ലിസ്റ്റ് ചൊവ്വാഴ്ച കൈമാറിയിരുന്നു. 2008ല്‍ ഒപ്പുവെച്ച കരാര്‍ പ്രകാരമാണിത്. കരാര്‍ പ്രകാരം രണ്ടുവര്‍ഷം കൂടുമ്പോള്‍ തടവുകാരുടെ ലിസ്റ്റ് കൈമാറണമെന്നാണ് വ്യവസ്ഥ. ഇതു പ്രകാരം 296 പേരുടെ ലിസ്റ്റാണ് പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയിട്ടുള്ളത്.