രാജ്യത്ത് ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടാകുന്ന 19 സംസ്ഥാനങ്ങളില്‍ കേരളം ആറാം സ്ഥാനത്താണ്. ജമ്മു-കാശ്മീര്‍, ഉത്തരാഖണ്ഡ്, അരുണാചല്‍പ്രദേശ്, മിസോറാം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു മുന്നിലുള്ളത്. രാജ്യത്തെ 420000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്നുവെന്നാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടിരിക്കുന്ന കണക്കില്‍ പറയുന്നത്. ഇതില്‍ 90000 കിലോമീറ്റര്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന പശ്ചിമഘട്ട-കൊങ്കണ്‍ പ്രദേശങ്ങളാണ്.