രാജ്യത്ത് 19,078 പുതിയ കൊവിഡ് കേസുകൾ, 224 മരണം

ശനി, 2 ജനുവരി 2021 (10:15 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത് 19,078 പുതിയ കൊവിഡ് കേസുകൾ. 22,926 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.
 
ഇതുവരെ 1,03,05,788 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിക്കപ്പെട്ടത്.ഇതില്‍ 2,50,183 പേര്‍ നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്. 99,06,387 പേരാണ് ഇതുവരെ കോവിഡ് മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 224 പേർ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,49,218 ആയി.യു.എസ്. കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്.
 
അതേസമയം ആകെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍