രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു, കഴിഞ്ഞ 24 മണിക്കൂറിനിടെ 48,268 പേർക്ക് രോഗം, 551 മരണം

ശനി, 31 ഒക്‌ടോബര്‍ 2020 (11:03 IST)
രാജ്യത്ത് 48,268 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 81,37,119 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 551 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,21,641 ആയി ഉയർന്നു.
 
നിലവിൽ രാജ്യത്ത് 5,82,649 സജീവകേസുകളാണുള്ളത്. 74,32,829 പേരാണ് ഇതിനോടകം രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,454 പേരാണ് രോഗമുക്തി നേടിയത്.അതേസമയം മാഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം പതിനാറര ലക്ഷം കടന്നു. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രക്ക് പുറകിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍