ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വീട്ടമ്മയെ രക്ഷിച്ച ശേഷം ദിവസങ്ങളോളം പീഡിപ്പിച്ചു
വെള്ളി, 5 ജൂണ്‍ 2015 (11:55 IST)
വീട്ടുകാരുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് ആത്മഹത്യചെയ്യാന്‍ ശ്രമിച്ച വീട്ടമ്മയെ രക്ഷിച്ചശേഷം 20 ദിവസത്തോളം പീഡിപ്പിച്ചതായി പരാതി. ഹരിയാനയിലാണ് സംഭവം നടന്നത്. മാര്‍ച്ച് 17-ന് അമ്മയുമായി വഴക്കിട്ട ശേഷം ആത്മഹത്യ ചെയ്യാനായി ഇറങ്ങിത്തിരിച്ച യുവതി സന്ദീപ് എന്ന ആളെ പരിചയപ്പെട്ടു. പിന്നീട് സന്ദീപിന്റെ പ്രേരണയാല്‍ ആത്മഹത്യയില്‍ നിന്നും പിന്മാറിയ യുവതിയെ ഇയാള്‍ ജോലി വാഗ്ദാനം ചെയ്ത് കൂട്ടുകയായിരുന്നു.
യുവതിയെ താമസസ്ഥലത്തെത്തിച്ച് ഇയാള്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ഗാസിയാബാദില്‍ എത്തിക്കുകയും ചില മുദ്രപത്രങ്ങളില്‍ നിര്‍ബന്ധിപ്പിച്ച് ഒപ്പിടുവിക്കുകയും ചെയ്തു. തന്നെ വിവാഹം കഴിക്കണമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ ആരോപിക്കുന്നു. വിവാഹ ആവിശ്യം നിരസിച്ചതോടെ തന്നെ മുറിയില്‍ പൂട്ടിയിട്ട് 20 ദിവസത്തോളം പീഡനത്തിന് ഇരയാക്കിയെന്നും യുവതിയുടെ പരാതിയിലുണ്ട്.
സന്ദീപിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരും തന്നെ പീഡനത്തിന് ഇരയാക്കി. അവശയായ താന്‍ പിന്നീട് തന്ത്രപൂര്‍വം ഇവിടെനിന്നും രക്ഷപ്പെടുകയായിരുന്നെന്ന് യുവതി പറഞ്ഞു. ഐപിസി സെക്ഷന്‍ 344, 354, 376(2) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.