സോഷ്യല്‍ മീഡിയകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഹിന്ദി ഭാഷ ഉപയോഗിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്രത്തിന്റെ തീരുമാനം അംഗീകരിക്കാനാകില്ല. ഭരണഭാഷയായി ഇംഗ്ലീഷ് ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്നും ജയലളിത കത്തില്‍ പറയുന്നു.
ഹിന്ദിയോ ഇംഗ്ലീഷോ ഉപയോഗിക്കുമ്പോള്‍ ഹിന്ദിക്ക് പ്രാമുഖ്യം നല്‍കണം എന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. നേരത്തേ, കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെതിരെ ഡിഎംകെ നേതാവ് കരുണാനിധി രംഗത്തുവന്നിരുന്നു. ഹിന്ദിക്ക് പ്രചാരം നല്‍കുന്നതിനു പകരം പ്രധാനമന്ത്രി വികസനത്തില്‍ ശ്രദ്ധിക്കണമെന്നായിരുന്നു കരുണാനിധിയുടെ പ്രതികരണം.