വിഐ‌പി തടവുകാര്‍ കൂടുന്നു; തീഹാറില്‍ സുരക്ഷ ശക്തമാക്കുന്നു

തിങ്കള്‍, 30 ജൂണ്‍ 2014 (09:04 IST)
വിഐപി തടവുകാരുടെ ആധിക്യം കൊണ്ട്  പ്രശസ്തി നേടിയ തീഹാര്‍ ജയിലില്‍ സുരക്ഷ ശക്തമാക്കുന്നു. വിമാ‍നത്താവളത്തിലെ പരിശോധനയ്ക്കു തുല്യമായ പരിശോധനയും സുരക്ഷയുമാണ് ഒരുക്കുക. വിമാനതാവളത്തിലേതു പോലെയുള്ള ശരീര-ലഗേജ് സ്കാനറുകള്‍ , മെറ്റല്‍ ഡിറ്റക്റ്റര്‍  സംവിധാനങ്ങള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ ഒരുക്കുക. ഇതില്‍ സ്കാനറുകള്‍ മാത്രം 600 ലക്ഷത്തില്‍പരം രൂപ വില വരും. 
 
ജയിലില്‍ സന്ദര്‍ശകര്‍ മുഖേന മയക്കുമരുന്നുകള്‍ തടവ്‌ പുള്ളികളിലേക്ക്  എത്തുന്നത് തടയുന്നതിനും സര്‍ജിക്കല്‍ ബ്ലേഡ് പോലുള്ള ആയുധങ്ങള്‍ കടത്തുവാതിരിക്കാനും സംവിധാനങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. 
 
തടവുകാരായാലും  വിഐപികളുടെ സുരക്ഷ ജയില്‍ അധികാരികള്‍ക്ക്‌ തലവേദനയാണ്. 
തീഹാറിനു പുറമേ ഡല്‍ഹിയിലെ മറ്റു രണ്ട് ജയിലുകളിലും അത്യാധുനിക സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കും.

വെബ്ദുനിയ വായിക്കുക