Karnataka Rain: കർണാടകയിൽ കനത്ത മഴ: ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേ മുങ്ങി, വീഡിയോ

തിങ്കള്‍, 29 ഓഗസ്റ്റ് 2022 (15:35 IST)
കർണാടകയിൽ പെയ്യുന്ന കനത്ത മഴയിൽ ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേ വെള്ളത്തിൽ മുങ്ങി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. മൈസൂരു,മാണ്ഡ്യ,തുംഗൂരു മേഖലകളിൽ അതിശക്തമായ മഴ തുടരുകയാണ്.
 
പലയിടത്തും പുഴകളും തടാകങ്ങളും കരകവിഞ്ഞു. നിർമാണം പുരോഗമിക്കുന്ന എക്സ്പ്രസ് വേയിലാണ് വെള്ളം നിറഞ്ഞിരിക്കുന്നത്. ഇവിടെ ഡ്രൈനേജ് നിർമാണം പൂർത്തിയാകാത്തതും വെള്ളക്കെട്ടിനിടയാക്കി. വെള്ളം നിറഞ്ഞതിനാൽ ബെംഗളൂരു- മൈസൂരു ഗതാഗതം കനകപുര വഴി തിരിച്ചുവിടുകയാണ്. കേരളത്തിൽ നിന്നുള്ള കെഎസ്ആർടിസി ബസ്സുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ പാതിവഴിയിൽ കുരുങ്ങികിടക്കുകയാണ്.
 

#BREAKING: Karnataka CM Basavaraj Bommai to visit rain affected areas of Ramanagar and Channapattana this afternoon at 2pm.

CM Bommai to hold meeting with officials on the preparedness and the rain situation. pic.twitter.com/Xt2y5HuTad

— Suraj Suresh (@Suraj_Suresh16) August 29, 2022
 
ബസ്സുകളും കാറുകളും വെള്ളത്തിൽ മുങ്ങിയതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ആളുകൾ പങ്കുവെക്കുന്നുണ്ട്. ചില വീഡിയോകളിൽ വെള്ളത്തിൽ ബസ്സുകളും കാറുകളും ഒലിച്ചുപോവുന്നതും ദൃശ്യമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍