രാജ്യത്ത് പന്നിപ്പനി മരണം രണ്ടായിരം കടന്നു, 35,000 ആളുകള്‍ മരണഭീതിയില്‍
ശനി, 11 ഏപ്രില്‍ 2015 (08:29 IST)
രാജ്യത്തു പന്നിപ്പനി ബാധ മൂലം മരണമടഞ്ഞവരുടെ എണ്ണം രണ്ടായിരം കടന്നു. പുതിയതായി എട്ട് പേരുകൂടി മരിച്ചതോടെ രാജ്യത്ത് പന്നിപ്പനി ബാധമൂലമുള്ള മരണം 2,167 ആയി ഉയര്‍ന്നു. കേരളത്തില്‍ പന്നിപ്പനി ബാധിച്ച് മരിച്ചത് 18 പേരാണ്. രാജ്യത്തൊട്ടാകെ 35,077 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പന്നിപ്പനിമൂലം മരിച്ചത് ഗുജറാത്തിലാണ്. ഇവിടെ 6,563 പേര്‍ക്ക് രോഗം ബാധിക്കുകയും 439 പേര്‍ മരിക്കുകയും ചെയ്തു. രണ്ടാം സ്ഥാനത്ത് രാജസ്ഥാനാണ്. ഇവിടെ 6,675 പേരില്‍ രോഗം സ്ഥിരീകരിക്കുകയും 430 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.മഹാരാഷ്ട്രയില്‍ 442, മധ്യപ്രദേശില്‍ 316, കര്‍ണാടകയില്‍ 85, തെലുങ്കാനയില്‍ 79, പഞ്ചാബില്‍ 56, ഹരിയാനയില്‍ 54, ഉത്തര്‍പ്രദേശില്‍ 45, പശ്ചിമ ബംഗാളില്‍ 26, ആന്ധ്രയില്‍ 23, ഹിമാചലില്‍ 24, ഛത്തീസ്ഗഢില്‍ 25, ജമ്മു കശ്മീരില്‍ 22, ഉത്തരാഖണ്ഡില്‍ 13, ഡല്‍ഹിയില്‍ 12 എന്നിങ്ങയൊണു മരണിരക്ക്.