പറയാനുള്ള കാര്യങ്ങളെല്ലാം പറഞ്ഞു, ഇനിയും അനുഭവിക്കാന്‍ വയ്യ; എബിവിപിക്കെതിരായ സമരത്തിൽനിന്ന് ഗുർമേഹർ പിന്മാറി

ചൊവ്വ, 28 ഫെബ്രുവരി 2017 (11:30 IST)
ഡൽഹിയില്‍ എബിവിപിയുടെ വിദ്യാർഥി സംഘടനയ്ക്കെതിരെ പ്രതിഷേധിച്ച ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ  ട്വിറ്റര്‍ പോസ്റ്റ്. താന്‍ സമരത്തില്‍ നിന്നും പിന്മാറുകയാണെന്നും രാംജാസ് കോളജിൽ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) നടത്താനിരുന്ന മാർച്ചിൽ പങ്കെടുക്കില്ലെന്നുമായിരുന്നു പോസ്റ്റ്. എന്നാല്‍ മറ്റൊരു പോസ്റ്റിൽ, തന്റെ ധൈര്യത്തെ ചോദ്യം ചെയ്തവർക്കും ഗുർമേഹർ മറുപടിയും നൽകിയിരുന്നു.
 
രാംജാസ് കോളജിൽ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) നടത്താനിരുന്ന മാർച്ച് വിജയിപ്പിക്കണം എന്നും ഈ മര്‍ച്ച് നടത്തെണ്ടത് ഞാന്‍ അല്ല പകരം അവിടുത്തെ വിദ്യാർഥികളാണെന്നും കൗർ ട്വിറ്റര്‍ പോസ്റ്റ്ലൂടെ പറയുകയുണ്ടായി. ഇങ്ങനെ ഒരു പ്രതിഷേധം നടത്തിയതിന് തനിക്ക് പല ഭീഷണികളുയർന്നിരുന്നു കടാതെ തനിക്ക്  ദേശദ്രോഹി എന്ന പേര് കേട്ടതായും കൗർ വെളിപ്പെടുത്തി.
 

വെബ്ദുനിയ വായിക്കുക