കപ്പൽ പൊളിക്കൽ ശാലയിൽ സ്ഫോടനം: അഞ്ച്പേര്‍ മരിച്ചു
ഗുജറാത്തിലെ ഷിപ്പ് യാർഡില്‍ ഉണ്ടായ സ്ഫോടനത്തിൽ അഞ്ച്പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുജറാത്തിലെ കപ്പലുകൾ പൊളിക്കുന്ന കേന്ദ്രത്തിലാണ് ഇന്ന് ഉച്ചയോടെ സ്ഫോടനം നടന്നത്.
ഭവ്നാഗർ ജില്ലയിലെ അലാംഗ് ഷിപ്പ് യാർഡിലെ നൂറ്റിമുപ്പത്തിയെട്ടാം യൂണിറ്റിലാണ് ഉച്ചയോടെ സ്ഫോടനം ഉണ്ടായത്.
കപ്പല്‍ പൊളിക്കുന്നതിനിടെ നടന്ന വാതക ചേര്‍ച്ചയാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. അപകട സമയത്ത് നിരവധിപേര്‍ കപ്പലില്‍ ജോലിക്ക് ഉണ്ടായിരുന്നു.